HOME
DETAILS
MAL
ലൈഫ് പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി ബാലന്‍
backup
May 21 2018 | 18:05 PM
പാലക്കാട് : രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിന് ആലോചിക്കാന്‍ പോലും കഴിയാത്ത പദ്ധതിയാണ് ലൈഫ് മിഷനെന്ന് പിന്നാക്കക്ഷേമ- നിയമകാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍. വീടില്ലാത്തവര്‍ക്കും സ്ഥലവും വീടുമില്ലാത്തവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ രണ്ട് വര്‍ഷത്തിനകം വീട് നല്‍കും. 4,000 കോടി ഹഡ്‌കോയില്‍നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 'നവകേരളം 2018'ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."