ഫെഡറേഷന് കപ്പ് യോഗ ദേശീയ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം
തിരുവനന്തപുരം: ഒന്നാമത് ഫെഡറേഷന് കപ്പ് യോഗ ദേശീയ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ 26 വരെ തിരുവന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരളത്തില്‍ ആദ്യമായാണ് സ്പോര്‍ട്സ് യോഗ മത്സരങ്ങള്‍ നടക്കുന്നത്. 19 സംസ്ഥാനങ്ങളില്‍ നിന്നായി 231 പേര് മത്സരങ്ങളില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ പേര് പങ്കെടുക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നാണ്. 36 പേര്. കേരളത്തില്‍ നിന്ന് 31 പേര് പങ്കെടുക്കും. യോഗാസന, ആര്‍ട്ടിസ്റ്റിക് യോഗ, ആര്‍ട്ടിസ്റ്റിക് പെയര്‍ യോഗ, റിഥമിക് യോഗ, ഫ്രീ ഫ്ളോ യോഗ ഡാന്‍സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എ, സീനിയര്‍ ബി ഇനങ്ങളിലായി പ്രത്യേക മത്സരങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.സ്വാഗതസംഘം ഭാരവാഹികളായ എം. വിജയകുമാര്‍, വി. ശിവന്‍കുട്ടി, യോഗ ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍, ടെക്നിക്കല്‍ ഡയരക്ടര്‍ ഇന്ദു അഗര്‍വാള്‍, പി. ശശിധരന് നായര്‍, ഡോ. ഇ. രാജീവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."