ജീവിച്ചിരിപ്പില്ലെങ്കിലും ജയക്കെതിരായ കുറ്റം വിധിക്കണമെന്ന് കര്‍ണാടക
ന്യൂ ഡല്‍ഹി: ജീവിച്ചിരിപ്പില്ലെന്നു കരുതി അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ കുറ്റം കുറ്റമല്ലാതാകുന്നില്ലെന്ന് കര്‍ണാടക. ഇവര്‍ക്കെതിരേ കുറ്റം വിധിക്കണമെന്ന് സുപ്രിം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
വിധി വരുന്ന സമയത്ത് ജയലളിത ജീവിച്ചിരിപ്പില്ലെന്ന കാരണത്താല്‍ കുറ്റം വിധിക്കാതെ വിടുതല്‍ നല്‍കിയതിനെ ചോദ്യം ചെയ്താണ് കര്‍ണാട സുപ്രീം കോടതിയെ സമീപിച്ചത്. ജയലളിതക്കെതിരായി പ്രായോഗികമായ ശിക്ഷാ നടപടികള്‍ തുടരണമെന്നും കര്‍ണാടക ആവശ്യപ്പെട്ടു. ജയലളിതയെ ഒഴിവാക്കി മറ്റ് പ്രതികള്‍ക്ക് മാത്രം ശിക്ഷ വിധിച്ചതിനെ നീതിന്യായ ചരിത്രത്തിലെ വലിയ പിഴവെന്നും കര്‍ണാടക വിശേഷിപ്പിച്ചു.
ശിക്ഷ വിധിക്കുന്നതും തുടര്‍ നടപടികളും ഒഴിവാക്കിയാല്‍ 100 കോടി രൂപ പിഴവിധിച്ചത് ഈടാക്കാനാവില്ലെന്നാണ് കര്‍ണാടകയുടെ പക്ഷം. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയലളിതക്ക് കീഴ്‌ക്കോടതി 100 കോടി പിഴവിധിച്ചിരുന്നു. മറ്റുള്ളവരുടെ ശിക്ഷയില്‍ കീഴ്‌ക്കോടതി വിധി ശരിവച്ച സുപ്രീം കോടതി ജയലളിത മരിച്ചതിനാല്‍ അവരുടെ ശിക്ഷയുടെ കാര്യം വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നില്ല.
അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല, ബന്ധുക്കളായ സുധാകരന്‍ ഇളവരശി എന്നിവര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷയാണ് ഫെബ്രുവരി 14ന് കോടതി വിധിച്ചത്. എന്നാല്‍ മരിച്ച ജയലളിതക്കെതിരേയുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നില്ല. എന്നാല്‍ പിഴ വേണമെങ്കില്‍ അത് ഈടാക്കാമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."