സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലും ഇ-പോസ് മെഷീന്‍ സ്ഥാപിക്കും
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലും ഇ-പോസ് മെഷീന്‍ സ്ഥാപിക്കാന്‍ തീരുമാനം. കേരളത്തിലെ 1500 ഔട്ട്‌ലെറ്റുകളിലും ഈ സാമ്പത്തിക വര്‍ഷം ഇ-പോസ് മെഷീന്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതോടൊപ്പം താലൂക്ക് ആസ്ഥാനങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളായി മാറ്റും. പലവ്യഞ്ജനം, പച്ചക്കറി, ബേക്കറി ഉല്‍പന്നങ്ങള്‍, മത്സ്യം, മാംസം തുടങ്ങി എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന വിധത്തിലാവും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സജ്ജീകരിക്കുക.
ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ ഉപഭോക്തൃ ഫോറങ്ങളാണുള്ളത്.
ഡയറക്ടറേറ്റ് വരുന്നതോടെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് വേഗം പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും കണ്‍സ്യൂമര്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."