HOME
DETAILS
MAL
ആരോഗ്യ വകുപ്പ് സുസജ്ജം: മന്ത്രി ശൈലജ
backup
May 21 2018 | 18:05 PM
കോഴിക്കോട്: നിപ്പ വൈറസ് ബാധ മൂലം ചികിത്സ തേടുന്നവര്‍ക്ക് പണമില്ലാത്തതിനാല്‍ ചികിത്സ ലഭിക്കാതിരിക്കില്ലെന്നും സംസ്ഥാന ത്ത് ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി കെ.കെ ശൈലജ.
ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രോഗബാധിതനായ രണ്ടാമത്തെ ആളിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിച്ചത് രോഗം വ്യാപിക്കുന്നത് നിയന്ത്രിക്കാന്‍ സഹായകമായി. ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.
പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബീവറേജ്‌സ് കോര്‍പറേഷന്‍ സാമുഹിക ഉത്തരവാദിത്ത നിധിയില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."