പനി മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വൈറല്‍ പനി പടരുന്ന സാഹചര്യത്തില്‍ മറ്റു ജില്ലകളിലേക്ക് പനി വ്യാപിക്കാതിരിക്കാന്‍ ജില്ലകളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കി ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. വൈറല്‍ പനി പടര്‍ന്ന ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് സത്വര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. ഭരണഘടനയിലെ 21-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും ജീവനും ആരോഗ്യത്തിനും സംരക്ഷണം നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കാലവര്‍ഷം വരുന്നതിന് മുന്‍പ് തന്നെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് ഞെട്ടിക്കുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കമ്മിഷന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. കേസ് കോഴിക്കോട് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."