HOME
DETAILS
MAL
എട്ട് മണിക്കൂറിനകം സാംപിള്‍ മണിപ്പാലിലെത്തിക്കും
backup
May 21 2018 | 18:05 PM
കോഴിക്കോട്: നിപാ വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിള്‍ എട്ടു മണിക്കൂറിനകം മെഡിക്കല്‍ കോളജില്‍നിന്ന് മണിപ്പാലിലെത്തിക്കാന്‍ സംവിധാനമൊരുക്കിയതായി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.ജി. അരുണ്‍കുമാര്‍ അറിയിച്ചു. സംശയമുള്ള എല്ലാവരുടെയും സാംപിള്‍ ശേഖരിച്ച് ഇതിനകം അയച്ചു കഴിഞ്ഞു. ഫലം ഉടന്‍ ലഭിക്കും.
ശരീര സ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കമാണ് വൈറസ് ബാധയുടെ പ്രധാന കാരണം. ഒരു മീറ്ററില്‍ താഴെ അകലത്തില്‍ വളരെ കൂടുതല്‍ സമയം രോഗിയോടൊപ്പം ചെലവഴിക്കുന്നതും ബാധയ്ക്ക് കാരണമാകും. അസുഖം ബാധിച്ചാല്‍ 40 മുതല്‍ 70 ശതമാനം വരെയാണ് മരണ സാധ്യത യെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."