ജലസ്രോതസുകള്‍ തിരിച്ചുപിടിക്കാന്‍ ആയിരങ്ങള്‍: കരമനയാറ്റിന്‍ തീരത്ത് ജലസമൃദ്ധിക്ക് തുടക്കം
തിരുവനന്തപുരം: കരമനയാറ്റിന്‍ തീരത്ത് കുണ്ടമണ്‍കടവില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വറ്റാത്ത ഉറവയ്ക്ക് ജലസമൃദ്ധി പദ്ധതിക്ക് തുടക്കമായി. കൊടും ചൂടിലും ഭാവി തലമുറയ്ക്കായി ജലം കരുതുമെന്ന ദൃഢപ്രതിജ്ഞയുമായി തടിച്ചുകൂടിയ നാട്ടുകാരെ സാക്ഷിയാക്കി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട മണ്ഡലത്തിലെ ജലസ്രോതസുകളില്‍ വെള്ളമെത്തിക്കാനും ഭൂഗര്‍ഭജല ലഭ്യത മെച്ചപ്പെടുത്തി ജലസമൃദ്ധമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മണ്‍മറഞ്ഞ ജലാശയങ്ങളും നീരൊഴുക്കുകളും തിരിച്ചുപിടിക്കും. ജലശുദ്ധി ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തും. നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതി കേരളത്തിന് മാതൃകയാക്കാവുന്ന ഒന്നാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു.
വികസനത്തിന്റെ പ്രധാനപ്പെട്ട പ്രതീകം വന്‍കിട പദ്ധതികളല്ല, മലിനമല്ലാത്ത വായുവും വെള്ളവും മണ്ണും പൗരന് ഉറപ്പാക്കലാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ഇത് നഷ്ടപ്പെടുത്തിയിട്ട് മറ്റെന്തു നേടിയിട്ടും പ്രയോജനമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ നേരിടുന്നതിന് ഹരിതകേരളം പോലുള്ള പദ്ധതികള്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി പറഞ്ഞു.
ജലസമൃദ്ധി ഉടനടി ഫലം കണ്ടെത്താനുള്ള പദ്ധതിയല്ലെന്നും വരും തലമുറയക്ക് ജലസമൃദ്ധമായ നാളെ കൈമറാനുള്ള തീവ്രയജ്ഞമാണെന്നും പദ്ധതി വിഭാവനം ചെയ്ത ഐ.ബി. സതീഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തോടെ രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുന്ന പതിനഞ്ചിന കര്‍മ പദ്ധതിക്കും തുടക്കമായി.
കിണര്‍ നിറയ്ക്കല്‍, മഴക്കൊയ്ത്ത്, ലക്ഷം വൃക്ഷത്തെ നടീല്‍, വിദ്യക്കൊപ്പം വിളവ്, കയര്‍ ഭൂവസ്ത്രം, കാവ് സംരക്ഷണം തുടങ്ങിയ കര്‍മ പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമായത്. വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി രേഖ ഹരിതകേരളം മിഷന്‍ വൈസ് ചൈയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമയ്ക്ക് നല്‍കി പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി, മണ്ണ് പര്യവേഷണ സംരക്ഷണ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, സ്വാമി സന്ദീപാനന്ദഗിരി, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനില്‍കുമാര്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."