കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍. 2016ലെ സ്കൂള്‍ സുരക്ഷാ നയത്തിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നിര്‍ദേശം നല്കി.
കാലാവസ്ഥാ വ്യതിയാനം, മനുഷ്യ നിര്‍മിത അപകട സാധ്യതകള്‍, ഗതാഗത അപകട ഭീഷണി തുടങ്ങിയവയില്‍ കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതിയ്ക്കാണ് ദുരന്ത നിവാരണ അതോറിറ്റി രൂപം കൊടുത്തിരിക്കുന്നത്. അടുത്ത ആഴ്ച ദുരന്ത നിവാരണ അതോറിറ്റി സ്കൂള്‍ പ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിയ്ക്കും.
യോഗത്തില്‍ 2016ലെ സ്കൂള്‍ സുരക്ഷാ നയം മലയാളത്തില്‍ പരിഭാഷപ്പെടുത്തി പങ്കെടുക്കുന്ന സ്കൂള്‍ പ്രതിനിധികള്‍ക്കും, എല്ലാ സ്കൂള്‍ തലവന്മാര്ക്കും നല്‍കും. സ്കൂള്‍ സുരക്ഷാ നയത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാ സ്കൂളുകളിലും നടപ്പിലാക്കിയിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."