ബ്രെക്സിറ്റ്: നടപടിക്രമങ്ങള്‍ പുതിയ പ്രധാനമന്ത്രി വന്നശേഷം
ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ഹിതപരിശോധന പൂര്‍ത്തിയായെങ്കിലും നടപടിക്രമങ്ങള്‍ വൈകും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിപ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ പ്രധാനമന്ത്രി അധികാരമേറ്റ ശേഷമേ നടപടികള്‍ തുടങ്ങുവെന്ന് ബ്രിട്ടന് ധനമന്ത്രി ജോര്‍ജ് ഒസ്ബോണ്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 50 പ്രകാരം ബ്രിട്ടനിലെ ഹിതപരിശോധനാ ഫലം യൂറോപ്യന്‍ യൂനിയനെ അറിയിക്കുകയാണ് ആദ്യ നടപടി. ഇത് ബ്രിട്ടന് ഇതുവരെ ചെയ്തിട്ടില്ല. പുതിയ പ്രധാനമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് ധനമന്ത്രി പറഞ്ഞത്. ബ്രെക്സിറ്റിനു ശേഷം ഇതാദ്യമായാണ് ധനമന്ത്രി പ്രതികരിക്കുന്നത്.
ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ വൈകുന്നത് യൂറോപ്പിലേക്കുള്ള ബ്രിട്ടന്‍കാരുടെ യാത്രയെയും മറ്റും ബാധിക്കില്ല. വ്യാപാര വാണിജ്യ ബന്ധങ്ങളും പതിവുപോലെ നടക്കും. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാനുള്ള നടപടിക്രമങ്ങള്‍ക്ക് രണ്ടു വര്‍ഷം വരെ സമയമുണ്ട്.
ബ്രെക്സിറ്റ് തീരുമാനത്തോടെ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഇടിവ് തുടരുകയാണ്. ഇന്നലെ 0.8 ശതമാനം ഇടിവാണ് ഒഹരിവിപണിയില്‍ ഉണ്ടായത്. കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയാണ് ഇത്. എന്നാല്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗം ശക്തമാണെന്ന് ചാന്‍സലര്‍ എക്സ്ചെക്വര്‍ ഒസ്ബോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."