ജാഗ്രതാ നിര്‍ദേശവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ പഴം, പച്ചക്കറി, കുടിവെള്ളം എന്നിവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തുന്നതാണ്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കിണര്‍, പൊതു ടാപ്പുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളിലും പച്ചക്കറി, പഴ വര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍, തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ജ്യൂസ് കടകള്‍ തുടങ്ങി വെള്ളവും പഴവര്‍ഗങ്ങളും ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും.
പഴകിയതും പക്ഷിമൃഗാദികള്‍ ഭക്ഷിച്ച് ബാക്കി വന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തുന്ന പക്ഷം ആയത് ശാസ്ത്രീയമായി നശിപ്പിക്കുന്നതാണ്. സ്‌ക്വാഡുകളുടെ സുഗമമായ നടത്തിപ്പിന് ജില്ലകളില്‍ ആവശ്യമായ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തപക്ഷം അടുത്തുള്ള ജില്ലകളില്‍നിന്നും മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡുകളില്‍നിന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുതാണ്. ഇത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. മലിനജലം യാതൊരു കാരണവശാലും ഭക്ഷ്യയോഗ്യമാക്കരുത്. പഴം, പച്ചക്കറി എന്നിവ കേടുവന്നതോ പക്ഷികളോ മറ്റു ജീവികളോ കടിച്ചതോ ഭക്ഷിച്ചതോ ആയവ ഉപയോഗിക്കരുത്. ജ്യൂസ് നിര്‍മിക്കുന്നതിന് ഭക്ഷ്യയോഗ്യമായ പഴവര്‍ഗങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.
നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധകള്‍ നടത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ളം, പഴം, പച്ചക്കറികള്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും ആശങ്കകളോ പരാതികളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."