HOME
DETAILS
MAL
ക്രിസ്ത്യാനികള്‍ പലകാര്യത്തിനും പലരോടും മാപ്പ് പറയേണ്ടിവരും; ഫ്രാന്‍സിസ് മാര്‍പ്പാപ്പ
backup
June 28 2016 | 09:06 AM
റോം: സ്വവര്‍ഗാനുരാഗികളോട് ഇതുവരെ കാണിച്ച വിവേചനങ്ങള്‍ക്ക് ക്രിസ്ത്യാനികളും റോമന്‍ കത്തോലിക്കാസഭയും ക്ഷമ ചോദിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
അര്‍മേനിയയില്‍ നിന്നു റോമിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്. സ്വവര്‍ഗാനുരാഗികളോട് സഭ ക്ഷമ ചോദിക്കണമെന്ന ജര്‍മന്‍ റോമന്‍ കാത്തലിക് കര്‍ദിനാളിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സ്വവര്‍ഗാനുരാഗികളോട് മാത്രമല്ല ക്രിസ്താനികള്‍ പല കാര്യത്തിനും പലരോടും മാപ്പ് പറയേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷമ പറയുകയല്ല മാപ്പു പറയുകയാണ് വേണ്ടതെന്ന് മാര്‍പാപ്പ പ്രത്യേകം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."