ഐ.എസ്: 68 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വൈറ്റ് ഹൗസില്‍
വാഷിങ്ടണ്‍: ഐ.എസിനെതിരേ അടുത്ത ആക്രമണപദ്ധതി തീരുമാനിക്കാന്‍ 68 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വാഷിങ്ടണില്‍ ചേരും. നവംബറില്‍ ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു യോഗം ചേരുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലാണ് യോഗം ചേരുക. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവര്‍ യോഗത്തില്‍ അധ്യക്ഷരാവും. ജനുവരിയില്‍ ട്രംപ് ചുമതലയേറ്റ ഉടനെ ഐ.എസിനെ തളയ്ക്കാനുള്ള പദ്ധതികള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റും മറ്റ് ഏജന്‍സികളും പ്രസിഡന്റിന് സമര്‍പ്പിച്ചിരുന്നു.
തിങ്കളാഴ്ചയാണ് ഇറാഖ് പ്രധാനമന്ത്രിയും ട്രംപും വാഷിങ്ടണില്‍ ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."