HOME
DETAILS
MAL
ജി.സി.സിയില്‍ ആദ്യമായി ബഹ്‌റൈനില്‍ ഇ- ജനന സര്‍ട്ടിഫിക്കറ്റ്
backup
June 28 2016 | 09:06 AM
മനാമ: ജി.സി.സി യിലാദ്യമായി ഇലക്ട്രോണിക് ജനന സര്‍ട്ടിഫിക്കറ്റ് സംവിധാനം കൊണ്ടുവരാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം മനാമയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഇ- ഗവണ്മെന്റ് വക്താക്കളുടെയും സമ്മേളനത്തിലാണ് ഇക്കാര്യം അധികൃതരുടെ പരിഗണനയില്‍ വന്നത്.
ആരോഗ്യമന്ത്രാലയവും ഇ-ഗവണ്മെന്റ് അതോറിറ്റിയും ബഹ്‌റൈന്‍ പോസ്റ്റും സഹകരിച്ച് നടപ്പിലാക്കുന്ന പുതിയ ഇലക്ട്രോണിക് സിസ്റ്റം സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനും അപേക്ഷകര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനും സഹായകമാവും. ഈ സംവിധാനത്തിലൂടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനായി ംംം.യമൃമശി.യവ എന്ന വെബ്‌സൈറ്റിലൂടെ കുട്ടികളുടെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."