അധ്യാപക ക്ഷേമ ഫൗണ്ടേഷന് ധനസഹായം
സര്‍വിസിലുള്ളവരും പെന്ഷന് പറ്റിയവരുമായ അധ്യാപകര്‍ക്കും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷന് പൊതുസഹായ പദ്ധതിപ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം.
വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്ഷന് പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്.
അധ്യാപകര്‍ എ ഫോമിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോമിലും അപേക്ഷിക്കണം. അപേക്ഷാഫോം ഏപ്രില്‍ 30വരെ എന്‍.എഫ്.ടി.ഡബ്ലിയു അസിസ്റ്റന്റ് സെക്രട്ടറിയില്‍നിന്നു ലഭിക്കും.
ഏതു ഫോമാണ് വേണ്ടത് (എബി) എന്നു വ്യക്തമാക്കിയിരിക്കണം. ഫോം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ ലഭിക്കേണ്ട അവസാന തിയതി: മെയ് 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."