കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 31 ഒഴിവുകള്‍
കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 31 ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്.
റിസര്‍ച്ച് ഓഫിസര്‍, എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍, ലൈബ്രേറിയന്‍ ഗ്രേഡ് നാല്, യു.ഡിഎല്‍.ഡി കോപ്പി ഹോള്‍ഡര്‍, യു.ഡി. ബൈന്‍ഡര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
പ്രായപരിധി: 2017 ജനുവരി ഒന്നിനു 50 വയസ് കവിയരുത്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫോം തിരുവനന്തപുരത്ത് കേന്ദ്ര ഓഫിസില്‍നിന്നു നേരിട്ടും സ്വന്തം വിലാസമെഴുതിയ അഞ്ചു രൂപ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ തപാലിലും സൗജന്യമായി ലഭിക്കും. www.keralabhashainstitute.org എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയയ്ക്കണം. ഒന്നിലധികം തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷ അയയ്ക്കണം. അപേക്ഷിക്കുന്ന കവറിനു പുറത്ത് തസ്തിക വ്യക്തമാക്കണം.
വിലാസം: ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695 003. യോഗ്യത, ശമ്പളം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralabhashainstitute.org-
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഏപ്രില്‍ 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."