വ്യോമസേനയില്‍ ഗ്രൂപ്പ് സി; 154 ഒഴിവുകള്‍
വ്യോമസേനയുടെ കീഴിലുള്ള വിവിധ എച്ച്.ക്യു മെയിന്റനന്‍സ് കമാന്‍ഡ് യൂനിറ്റുകളില്‍ വിവിധ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 154 ഒഴിവുകളുണ്ട്.
കോപ്പര്‍സ്മിത്ത് ആന്‍ഡ് ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, പെയിന്റര്‍, കാര്‍പെന്റര്‍, ലെതര്‍ വര്‍ക്കര്‍, ടെയ്‌ലര്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, സ്‌റ്റോര്‍ കീപ്പര്‍, കുക്ക്, ധോബി, മെസ് സ്റ്റാഫ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, സഫായ്‌വാലാ സഫായ്‌വാലി, വാര്‍ഡ് സഹായിക, ലേബറര്‍ ഓണ്‍ അമ്യൂണീഷന്‍ ഡ്യൂട്ടി, ഫയര്‍മാന്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍..
ശാരീരികക്ഷമത പരിശോധനയില്‍ ഉയരം (ഷൂ ധരിക്കാതെ): 165 സെ.മീ. (എസ്.ടി. വിഭാഗക്കാര്‍ക്ക് 2.5 സെ.മീ. ഇളവ് അനുവദിക്കും). നെഞ്ചളവ്: 81.5 സെ.മീ. (വികസിപ്പിച്ച നിലയില്‍ 85 സെ.മീ.). തൂക്കം കുറഞ്ഞത് 50 കിലോ എന്നിവ വേണം. എന്‍ഡുറന്‍സ് ടെസ്റ്റിന് 63.5 കിലോ ഭാരമുള്ള മനുഷ്യനെ ഉയര്‍ത്തി 183 മീറ്റര്‍ 96 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കണം.
27 മീറ്റര്‍ വീതിയുള്ള കിടങ്ങ് ചാടിക്കടക്കല്‍ (ലോങ് ജമ്പ്). കൈയും കാലും ഉപയോഗിച്ച് കുത്തനെ മൂന്നു മീറ്റര്‍ കയറിലൂടെ പിടിച്ചു കയറല്‍ എന്നിവയുമുണ്ടാകും.
പ്രായപരിധി: ഫയര്‍മാന് 18നും 27നും മധ്യേ. മറ്റു തസ്തികകള്‍ക്ക് 18നും 25നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.
നിശ്ചിത മാതൃകയില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ടൈപ്പ് ചെയ്ത് അപേക്ഷ തയാറാക്കണം.
അപേക്ഷയിലും അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡിലും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം.
അപേക്ഷയോടൊപ്പം സ്വന്തം വിലാസമെഴുതി അഞ്ചു രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ വയ്ക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വയ്ക്കണം. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് APPLICATION FOR THE POST OF ............... AND CATEGORY എന്നു ബാധകമായതെഴുതണം.
ഒന്നിലധികം തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ വെവേറെ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി:
ഏപ്രില്‍ 22.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."