ആസ്ത്രേലിയന്‍ മാധ്യമങ്ങള്‍ കോഹ്ലിയെ അപകീര്‍ത്തിപ്പെടുത്തുന്നു: ക്ലാര്‍ക്ക്
സിഡ്നി: ഇന്ത്യ-ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയില്‍ കളത്തിനകത്തെ പോരാട്ടത്തിനേക്കാള്‍ കളത്തിന് പുറത്തുള്ള വാഗ്വാദങ്ങള്‍ക്കാണ് ചൂട് പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആസ്ത്രേലിയന്‍ മാധ്യമങ്ങള്‍ ഉപമിച്ചതാണ് ഏറ്റവും പുതിയ വിവാദങ്ങളിലൊന്ന്.
ആസ്ത്രേലിയയുടെ പ്രമുഖ താരങ്ങളെല്ലാം കോഹ്ലിക്കെതിരേ നിരന്തര വിമര്‍ശനങ്ങളുമായിരുന്നു രംഗത്തെത്തിയിരുന്നു.
എന്നാല്‍ മുന്‍ ആസ്ത്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക് കോഹ്ലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആസ്ത്രേലിയന്‍ മാധ്യമങ്ങള്‍ അഥവാ രണ്ടോ മൂന്നോ മാധ്യമങ്ങള്‍ കോഹ്ലിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ക്ലാര്‍ക്ക് പറഞ്ഞു. അവരെ കാര്യമായെടുക്കേണ്ടെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.
കോഹ്ലിയെ ട്രംപുമായി ഉപമിച്ച മാധ്യമങ്ങളുടെ നടപടി അസംബന്ധമാണ്. സ്മിത്ത് എന്താണോ ടീമിന് വേണ്ടി ചെയ്യുന്നത് അതുതന്നെയാണ് കോഹ്ലിയും ചെയ്യുന്നത്.
ആസ്ത്രേലിയന്‍ ജനത അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. വെല്ലുവിളികളെ തുറന്ന മനസോടെ സ്വീകരിക്കാന്‍ കോഹ്ലി തയ്യാറാണ്. കുറച്ചു മാധ്യമപ്രവര്‍ത്തകരുടെ മോശം റിപ്പോര്‍ട്ടിങ് അദ്ദേഹം കാര്യമായെടുക്കേണ്ടെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."