ഗ്രാമങ്ങളില്‍ ഭൂമിയുള്ള നഗരവാസികളെ പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും
ന്യൂഡല്‍ഹി: കേരളത്തിലെ ഗ്രാമങ്ങളില്‍ ഭൂമിയുള്ള നഗരവാസികള്‍ക്കു വീടുവയ്ക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ധനസഹായം അനുവദിക്കാമെന്നു നഗരവികസന മന്ത്രി വെങ്കയ്യനായിഡു ഉറപ്പുനല്‍കിയതായും ഇതിനായുള്ള ലിസ്റ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷകാര്യ മന്ത്രി കെ.ടി ജലീല്‍. ഇതിനായുള്ള ലിസ്റ്റ് ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആനുകൂല്യം ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ ഇളവുവേണമെന്ന് ആവശ്യപ്പെട്ടു. സ്വന്തമായി ഭൂമിയുള്ളവരെ മാത്രമാണ് പദ്ധതിയില്‍ പരിഗണിക്കുക. സഹായം ലഭിക്കണമെങ്കില്‍ സ്വന്തമായി ഇരുചക്രവാഹനമോ ടെലിവിഷനോ റഫ്രിജറേറ്ററോ ഉണ്ടാകരുത്. 1.2 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. പുറമേ 70,000 രൂപ ലോണെടുക്കാം. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴില്‍ ദിവസങ്ങള്‍ വീടുപണിക്കു ലഭ്യമാക്കുകയും ചെയ്യും.
സ്മാര്‍ട്ട്‌സിറ്റിയായി പരിഗണിക്കുന്ന നഗരങ്ങളുടെ ലിസ്റ്റില്‍ കോഴിക്കോടിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം കേരളത്തിലൈ ചെക്ഡാമുകള്‍, തടയണകള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിനു നിലിവിലുള്ള 11.37 കോടിക്കു പുറമേ 304 കോടിയുടെ പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കാമെന്നു കേന്ദ്ര ഗ്രാമീണ വികസനമന്ത്രി ചൗധരി ബിരേന്ദ്രസിങ് ഉറപ്പുനല്‍കി. ഭാരതപ്പുഴയില്‍ തടയണകളും ചെക്ഡാമുകളും നിര്‍മിക്കാനാണ് ഇതുപയോഗിക്കുക.
നിലവില്‍ അനുവദിച്ച 500 കിലോമീറ്റര്‍ ഗ്രാമീണ റോഡിനു പുറമേ, 2,000 കിലോമീറ്റര്‍ അധികം അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 419 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 105 റോഡുകള്‍കൂടി അനുവദിക്കാമെന്ന് അറിയിച്ചാതായും മന്ത്രി പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ നെടുമ്പാശ്ശേരിയില്‍നിന്നു കോഴിക്കോട്ടേക്കു മാറ്റുന്നതിനു പ്രതിനിധി സംഘം വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."