കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകസമിതി ചെയര്‍മാനായി ഡോ. പള്ളിപ്പുറം മുരളിയെ നോമിനേറ്റ് ചെയ്തു
വൈക്കം: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകസമിതി ചെയര്‍മാനായി ഡോ. പള്ളിപ്പുറം മുരളിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.
കൊതവറ സെന്റ്‌സേവ്യേഴ്‌സ് കോളജില്‍ അധ്യാപകനായിരുന്ന അദ്ദേഹം കേരളസംഗീതനാടക അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എം.ജി യൂനിവേഴ്‌സിറ്റി മലയാള ഗവേഷണവേദി സെക്രട്ടറി, സംഗീതനാടക അക്കാദമി, ആലപ്പുഴ കേന്ദ്രകലാസമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയാണിപ്പോള്‍ അദ്ദേഹം.
അബുദാബി ശക്തി-തായാട്ട് അവാര്‍ഡ്, ആത്മായാനങ്ങളുടെ ഖസാക്ക് അവാര്‍ഡ്, കാവ്യതകീരം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വൈലോപ്പിള്ളിയുടെ അടയാളവാക്യങ്ങള്‍, കവിതയുടെ ജ്വാലാമുഖങ്ങള്‍, വാക്കിന്റെ നിലത്തെഴുത്തുകള്‍, വിചാരങ്ങളുടെ വീണ്ടെടുപ്പുകള്‍ തുടങ്ങി പന്ത്രണ്ടോളം കൃതികളുടെ കര്‍ത്താവ് കൂടിയാണ് ഡോ. പള്ളിപ്പുറം മുരളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."