HOME
DETAILS
MAL
പോളശേരി ഭഗവതിക്ഷേത്രത്തില്‍ ഉത്സവം: മരം ക്ഷേത്രത്തിലേക്ക്് എഴുന്നള്ളിച്ചു
backup
March 22 2017 | 20:03 PM
വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന വടക്കുപുറത്തു കളംപാട്ടിനായി പ്രത്യേകം സ്ഥലം നിര്‍ണ്ണയിച്ച് സ്ഥാപിക്കേണ്ട മരം ഭക്തര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
വെളിച്ചപ്പാട് വാളിനു കൊത്തി അടയാളപ്പെടുത്തിയ മരം നിലം തൊടാതെ മുറിച്ചെടുത്താണ് ക്ഷേത്ര മുറ്റത്തേക്ക് കൊണ്ടുവന്നത്.
കണ്ണുവള്ളിത്തറ അനുവിന്റെ പുരയിടത്തില്‍ നിന്നാണ് ലക്ഷണമൊത്ത മരം മുറിച്ചത്. ഭദ്രകാളി പ്രീതിക്കുവേണ്ടി ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് നടത്തുന്ന കളംപാട്ടിന്റെ പ്രധാന ചടങ്ങാണ് കാല്‍നാട്ട്.
തന്ത്രി ആനന്ദ് വാസുദേവ് , മേല്‍ശാന്തി ആര്. ഗിരീഷ്, വെളിച്ചപ്പാട് തങ്കപ്പന്, ക്ഷേത്രം പ്രസിഡന്റ് എം.കെ വിദ്യാധരന്,സെക്രട്ടറി സി.എന്‍ സോമകുമാര്‍ , വി.എന്‍ രാജേഷ്, കെ.എന്‍ രാജന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."