തെരുവുനായ ശല്യം രൂക്ഷമാകുന്നു
വൈക്കം: തലയാഴം പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി പേരുടെ ആടുകളെയും കോഴികളെയും തെരുവുനായ്ക്കള്‍ കൊന്നു. ചെമ്പ്തൂക്കില് മത്തായി, താഴത്ത് ജോണ്‍, പുലരിയില്‍ ജോസഫ് എന്നിവരുടെതായി ഏഴു ആടുകളാണ് നായ്ക്കളുടെ കടിയേറ്റു ചത്തത്.
നിരവധി ആടുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാത്രികാലങ്ങളില്‍ ബൈക്ക് യാത്രക്കാരും നായ്ക്കള്‍ ആക്രമണത്തിനു ഇരയാകാറുണ്ട്. തെരുവുനായ ശല്യം ഇത്രയും രൂക്ഷമായിട്ടും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആടുകളെയും കോഴികളെയും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും തെരുവ് നായ്ക്കളില്‍ നിന്നും
വളര്‍ത്തുമൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) തലയാഴം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."