റമദാന്‍ പ്രഭാഷണവും സഹായ വിതരണവും ബദ്ര്‍അനുസ്മരണവും
വെമ്പായം: ബദ്ര്‍ ദിനത്തോടനുബന്ധിച്ച് ജൂണ്‍ രണ്ടിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണവും സഹായ വിതരണവും ബദ്ര്‍ അനുസ്മരണവും വെമ്പായം ശംസുല്‍ ഉലമാ നഗറില്‍ (കൈരളി ഓഡിറ്റോറിയത്തില്‍) വെച്ച് നടക്കും.
പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയും സമസ്ത ജില്ലാ സെക്രട്ടറിയുമായ ചിറയിന്‍കീഴ് എ.എം നൗഷാദ് ബാഖവി റമളാന്‍ പ്രഭാഷണവും ബദ്ര്‍ അനുസ്മരണവും നടത്തും സാധുക്കള്‍ക്ക് നല്‍കുന്ന റിലീഫിന്റെ ഭാഗമായി ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ ആളുകള്‍ക്ക് ആടുകള്‍ വിതരണം ചെയ്യും. പരിപാടി നടത്തിപ്പിന്റെ വിജയത്തിനായി സമസ്ത ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ സമസ്ത ഓര്‍ഗനൈസര്‍ ഷരീഫ് ദാരിമി കോട്ടയം ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ഫൈസി അസ്ഹരി കണിയാപുരം, നസീര്‍ ഖാന്‍ ഫൈസി വാളക്കാട്, ഹുസൈന്‍ ദാരിമി പെരിങ്ങമ്മല, യൂസുഫ് ഫൈസി പാങ്ങോട്, ലത്തീഫ് ദാരിമി പള്ളിപ്പുറം, അഷ്‌റഫ് ബാഖവി കട്ടക്കാല്‍, നിസാര്‍ ദാരിമി വെമ്പായം, താഹാ ദാരിമി കൊല്ലം, റാസി ബാഖവി കല്ലൂര്‍ ജാബിര്‍ മന്നാനി അഹ്മദ് റഷാദി ചുള്ളിമാനൂര്‍ പ്രസംഗിച്ചു.
ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, ഹസന്‍ ആലംകോട്, സലാം വെമ്പായം, അഹ്മദ് കോയ തങ്ങള്‍, റഹീം വെമ്പായം, സുബൈര്‍ ഇലവുങള്‍, എ.ആര്‍ ശറഫുദ്ദീന്‍ ബാഖവി, ഷമീര്‍ ദാരിമി, മുഹമ്മദ് കുഞ്ഞ് ഫൈസി പങ്കെടുത്തു. നൗഷാദ് ബാഖവി മുഖ്യ രക്ഷാധികാരിയും ഷാജഹാന്‍ ദാരിമി ചെയര്‍മാനും സിദ്ദിഖ് ഫൈസി അസ്ഹരി ജനറല്‍ കണ്‍വീനറുമായി നൂററിയൊന്ന് അംഗ സ്വാഗതസംഘവും വിവിധ സബ് കമ്മിറ്റികളും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."