സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവം 24 മുതല്‍
തിരുവനന്തപുരം: മലബാറിന്റെ തനതു നോമ്പുതുറവിഭവങ്ങളുമായി കനകക്കുന്നില്‍ ഫുഡ്‌കോര്‍ട്ട് ഒരുങ്ങുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 24ന് കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടില്‍ ആരംഭിക്കുന്ന അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഭക്ഷ്യമേളയിലാണ് പുയ്യാപ്ല കോഴിയും, സ്വര്‍ഗകോഴിയും അതിശയപ്പത്തിരിയും ഉള്‍പ്പെടുന്ന നിരവധി മലബാര്‍ വിഭവങ്ങള്‍ അനന്തപുരി വാസികള്‍ക്ക് രുചിക്കാന്‍ അവസരം ഒരുങ്ങുന്നത്.
കോഴിക്കോട് കുണ്ടൂര്‍പ്പറമ്പില്‍ നിന്നുള്ള കരുണ കുടുംബശ്രീ യൂനിറ്റിലെ അംഗങ്ങളാണ് തിരുവനന്തപുരത്തിന് നാടന്‍ മലബാര്‍ രുചിക്കൂട്ടുകളുമായി എത്തുന്നത്. മലബാര്‍ മേഖലയിലെ കോഴി വിഭവങ്ങളായ പുയ്യാപ്ല കോഴി, നിറച്ച കോഴി, സ്വര്‍ഗക്കോഴി, കരിംജീരക്കോഴി, കോഴി പൊള്ളിച്ചത് തുടങ്ങിയവ സ്റ്റാളിലെ മുഖ്യ ആകര്‍ഷണമായിരിക്കും. ഇത് കൂടാതെ അതിശയപ്പത്തിരി, ചട്ടിപ്പത്തിരി, മോമോസ്, ഉന്നക്കായ, പഴംനിറച്ചത് തുടങ്ങിയ ലഘുവിഭവങ്ങളും കരുണയുടെ സ്റ്റാളില്‍ തയ്യാറാക്കും.
കൂടാതെ തിരുവനന്തപുരം ജില്ലയിലെ വിവിധ കുടുംബശ്രീ യൂനിറ്റുകള്‍ തയാറാക്കുന്ന പ്രത്യേക വിഭവങ്ങളും ഫുഡ്‌കോര്‍ട്ടില്‍ ലഭിക്കും. ബിരിയാണിക്ക് മാത്രമായുള്ള പ്രത്യേക സ്റ്റാള്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ മത്സ്യം, കോഴി, ചക്ക, കപ്പ, ജൂസുകള്‍ തുടങ്ങിയവയുടെ വിഭവങ്ങള്‍ക്കായി പ്രത്യേക യൂനിറ്റുകള്‍ ഒരുങ്ങുന്നുണ്ട്.
ഫുഡ്‌കോര്‍ട്ട് കൂടാതെ കുടുംബശ്രീയുടെ ന്യൂട്രിമിക്‌സ്, അച്ചാറുകള്‍, തേന്‍ തുടങ്ങിയവയ്ക്കായി പ്രത്യേക സ്റ്റാളുകളും മറ്റ് സംരംഭങ്ങള്‍ക്കുള്ള പ്രത്യേകവിഭാഗവും അനന്തവിസ്മയത്തിന് മാറ്റ് കൂട്ടും. 30 വരെ നീളുന്ന മേളയുടെ സന്ദര്‍ശന സമയം രാവിലെ 11 മുതല്‍ രാത്രി 10 വരെയായിരിക്കും. പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."