HOME
DETAILS
MAL
20 പവന് സ്വര്‍ണവും പണവും കവര്‍ന്നു
backup
March 22 2017 | 21:03 PM
കളമശേരി: വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 20 പവന് സ്വര്‍ണവും 50,000 രൂപയും മോഷണം പോയതായി പരാതി. കളമശേരി ചുള്ളിക്കാവ് ക്ഷേത്രത്തിനടുത്ത് ശാന്തിനഗര്‍ അനക്സിലെ രോഹിണി ദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. മകന് ജയരാജ ഭാര്യയുടേതാണ് നഷ്ടപ്പെട്ട സ്വര്‍ണ്ണം. വീടിനു മുന്‍വശത്ത് വച്ചിരുന്ന താക്കോല്‍ എടുത്ത് വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്. അമ്പലത്തില്‍ നിന്നും ഉച്ചയ്ക്ക് തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീടിനുള്ളില്‍ ബെഡ് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ തീയിട്ട നിലയിലായിരുന്നു. ഇതെന്തിനെന്ന് വ്യക്തമല്ല. കളമശേരി ഇന്‍സ്പെക്ടര്‍ സി.ഐ ജയകൃഷ്ണന്, എസ് ഐ ഷിബു , ഫോറന്‍സിക് വിദഗ്ദ്ധന് ഷാജി എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."