പത്താംക്ലാസ് വിദ്യാര്‍ഥി പുഴയില്‍ ചാടി മരിച്ചു
തൃപ്പുണിത്തുറ: പത്താംക്ലാസ് വിദ്യാര്‍ഥി പുഴയില്‍ ചാടി മരിച്ചു. മരട് തുരുത്തി ക്ഷേത്രത്തിനു സമീപം വൈക്കത്തുശേരി റോഡില്‍ ശാന്തിഭവനില്‍ പ്രവിണ്കുമാറിന്റെ മകന് അതുല്‍(14) ആണ് മരിച്ചത്. ഇന്നലെ വൈകിച്ച് 6.45ന് തൃപ്പുണിത്തുറ മിനി ബൈപ്പാസില്‍ കട്ടപ്പള്ളിക്കടവ് പുഴയിലാണ് അതുല്‍ ചാടിയത്.
എസ്.എസ്.എല്‍.സി പരിക്ഷ കഴിഞ്ഞുവന്ന അതുല്‍ സൈക്കിളുമായി പാലത്തിനു മകളിലെത്തിയശേഷം പുഴയുലേക്ക് ചാടുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന അയല്‍വാസി അതുലിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് തൃപ്പുണിത്തുറ സി.ഐയുടെ നേതൃത്വത്തില്‍ മരടില്‍ നിന്നുള്ള പൊലിസ് സംഘവും സ്ഥലത്തെത്തി.
ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘവും മുങ്ങല്‍ വിദഗ്ദരും സ്ഥലത്തെത്തി മൂന്നര മണിക്കുര്‍ നേരത്തെ തിരിച്ചിലിനു ശേഷം രാത്രി 10ന് അതുലിന്റെ മൃതദേഹം കണ്ടെത്തി. മരിച്ച അതുല്‍ തൃപ്പുണിത്തുറ ഗവ.ബോയ്സ് ഹൈസ്കുള് ലിദ്യാര്ഥിയാണ്. മൃതദേഹം തൃപ്പുണിത്തുറ താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അര്‍പ്പിത ഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."