രാജീവ് ഗാന്ധി അഞ്ചു വര്‍ഷം കൊണ്ട് അന്‍പത് വര്‍ഷത്തെ വികസനം കൊണ്ടുവന്നു: ഉമ്മന്‍ചാണ്ടി
ചേങ്ങന്നൂര്‍: അഞ്ചു വര്‍ഷം പ്രധാനമന്ത്രി പദത്തിലിരുന്ന് രാജീവ് ഗാന്ധി നടപ്പാക്കിയത് 50 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളാണെന്നും ഇന്നത്തെ ഭരണാധികാരികള്‍ ആ കാലഘട്ടത്തെ വിലയിരുത്തുന്നതും പഠിക്കുന്നതും നല്ലതായിരിക്കുന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 27 -ാ മത് രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം. ലിജു അധ്യക്ഷനായി.
മാന്നാര്‍ : ആധുനിക ഇന്ത്യന്‍ ശാസ്ത്ര-സാങ്കേതികവിദ്യയുടെ രാജശില്പിയായിരുന്നു രാജീവ്ഗാന്ധിയെന്ന് കെ.പിസിസി. സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ലത്തീഫ്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വവാര്‍ഷികത്തോടനുബന്ധിച്ച് മാന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷാജി കോവുമ്പുറത്ത് അധ്യക്ഷനായി.
ചേര്‍ത്തല: ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ രാജിവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം സി.കെ ഷാജിമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി. തോമസ് അധ്യക്ഷനായി.
പട്ടണക്കാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും ഡി.സി.സി.സെക്രട്ടറി അഡ്വ. ടി. എച്ച് സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം രാജേന്ദ്രബാബു, എം.കെ ജയപാല്‍, എ.ആര്‍ ഷാജി, എ.എസ് ജയനാഥ്, എസ്. സഹീര്‍ പ്രസംഗിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."