ഗ്യഹനാഥന്റെ ദുരൂഹ മരണം: ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു
അമ്പലപ്പുഴ: ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്നു മരിച്ച ഗ്യഹനാഥന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു. പുന്നപ്ര തെക്കുപഞ്ചായത്ത് 4-ാം വാര്‍ഡില്‍ അറവുകാട് കര്‍ത്താമഠം കോളനിയില്‍ രങ്കനാഥിന്റെ ആന്തരികാവയവങ്ങളാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനക്കായി അയച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ4:30-ഓടെയാണ് രങ്കനാഥ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ശനിയാഴ്ചയാണ് രങ്കനാഥിനും ഭാര്യ ശ്യാമള, മകന്‍ രാജേഷ്, രാജേഷിന്റെ ഭാര്യ ആര്യ, ഇവരുടെ മകള്‍ ഒന്നര വയസുകാരി വാമിക എന്നിവര്‍ക്ക് വയറിക്കം പിടിപെട്ടത്. വീട്ടില്‍ നിന്നു കഴിച്ച ആഹാരത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന സംശയത്തെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടിയത്.
ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയ ഇവരില്‍ രങ്കനാഥ് മരിക്കുകയായിരുന്നു. വാമികയെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേപ്പിച്ചെങ്കിലും ഇവിടെ കിടക്ക സ്വകര്യങ്ങളുടെ അപര്യാപ്തതയെ തുടര്‍ന്ന് ശ്യാമളയടക്കമുള്ളവരെ പിന്നീട് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇവരില്‍ രാജേഷിനും ഭാര്യ ആര്യക്കും ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ശ്യാമള,വാമിക എന്നിവരുടെ അസുഖം ഭേദമായിട്ടില്ലന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇതിനിടെ പകല്‍ 2:30 ഓടെ നടന്ന രങ്ക നാഥിന്റെ സംസ്‌കാരച്ചടങ്ങില്‍ ഇവര്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടറുടെ അനുവാദത്തോടെ വീട്ടിലെത്തിയിരുന്നു. പിന്നീട് സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഇവര്‍ ആശുപത്രിയിലേക്കു മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."