യാത്രികരെ ദുരിതത്തിലാക്കി കോതമംഗലത്ത് അപ്രതീക്ഷിത ബസ് പണിമുടക്ക്
കോതമംഗലം: അപ്രതീക്ഷിത ബസ് പണിമുടക്ക് കോതമംഗലം നഗരത്തിലെത്തിയ യാത്രക്കാരെ വലച്ചു. ഹൈറേഞ്ച് ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറാത്തതും അവിടെ നിന്നും സര്‍വീസുകള്‍ ആരംഭിക്കാത്തതിലും പ്രതിഷേധിച്ച് ഹൈറേഞ്ച് ഭാഗത്തെ ഒരു വിഭാഗം കച്ചവടക്കാര്‍ ബസുകള്‍ തടഞ്ഞ് പ്രതിഷേധിച്ചതാണ് മിന്നല്‍ പണിമുടക്കിന് കാരണമായത്. രാവിലെ ഹൈറേഞ്ച് ബസ് സ്റ്റാന്റില്‍ കയറാത്ത ബസുകള്‍ക്കെതിരേ അങ്ങാടിയിലെ കച്ചവടക്കാര്‍ രംഗത്തു വരികയും പത്ത് മണിയോടെ ബസുകള്‍ തടയുകയും ചെയ്തു.
ഇതോടെ നഗരത്തിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തുടര്‍ന്ന് പൊലിസ്, മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ രംഗത്തെത്തി സംഘര്‍ഷത്തിന് പരിഹാരം കാണുവാനുള്ള ശ്രമം നടത്തി. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ചില സ്വകാര്യ ബസുകള്‍ പിടികൂടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
രണ്ട് മണിക്ക് നഗരസഭയില്‍ വച്ച് ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ആര്‍.ടി.ഒ വിളിച്ച് കൂട്ടിയ യോഗം നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഒരു വിഭാഗം വ്യാപാരികള്‍ ബസ് തടഞ്ഞത്. ചര്‍ച്ച നടക്കുന്നതിന് മുന്നേ ബസ് തടഞ്ഞത് ന്യായീകരിക്കാനാകില്ലന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാസികളും മര്‍ച്ചന്റ് അസ്സോസിയേഷന്‍ ഭാരവാഹികളും അഭിപ്രായപ്പെട്ടു.
രാവിലെ ആരംഭിച്ച മിന്നല്‍ പണിമുടക്ക് ജനങ്ങളെ വലച്ചതോടെ ആന്റണി ജോണ്‍ എം.എല്‍.എ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപ്പെട്ടു. പരീക്ഷാ സീസണായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ സമരം അവസാനിപ്പിക്കുവാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കോതമംഗലം സി.ഐ വി.റ്റി ഷാജന്‍, എസ്.ഐ ലൈജുമോന്‍, കോതമംഗലം ജോ. ആര്‍.ടി.ഓ. പി.എം ഷെബീര്‍, എം.വിമാരായ സാഹിറുദ്ദീന്‍, കെ.പി ബിജീഷ്, ബിനു കൂരാപിള്ളി എന്നിവരുടെ നേതൃത്വത്തില്‍ ബസ്സ്ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളും ജനപ്രതിനിധികളും ഇടപ്പെട്ടു നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉച്ചകഴിഞ്ഞ് ബസ് പണിമുടക്ക് അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."