കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ പുറത്തുനിന്ന് ആളുകള്‍ വേണ്ട: വീരേന്ദ്രകുമാര്‍
ചെങ്ങന്നൂര്‍ : കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ പുറത്തുനിന്ന് ആളെ വേണ്ടെന്ന് ജെഡിയു നേതാവ് എം.പി വീരേന്ദ്രകുമാര്‍. തമ്മില്‍ തമ്മില്‍ തോല്‍പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ സംവിധാനമുണ്ട്. എ ഗ്രൂപ്പുകാരനാണെങ്കില്‍ ഐ ഗ്രൂപ്പുകാരും മറിച്ചും തോല്‍പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം. ചെന്നിത്തല തൃപ്പെരുന്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചയാളെന്ന നിലയില്‍ ഇക്കാര്യം ഉറപ്പിച്ചു പറയാനാകുമെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
ഏകാധിപത്യ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. ആധാറുള്‍പ്പെടെയുള്ള നടപടികളിലൂടെ സ്വകാര്യജീവിതം കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കി. രാജ്യത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും തകര്‍ക്കുന്ന നടപടികളാണ് ബി.ജെ.പിയുടേത്. നോട്ടുനിരോധനം വഴി സാമ്പത്തികസ്ഥിതിയും തകര്‍ത്തുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. യോഗം ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു.
കെ. രവീന്ദ്രന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി സജി ചെറിയാന്‍, സി.പി.ഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവന്‍, എം. വി ഗോവിന്ദന്‍, സിപിഐ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. ചന്ദ്രന്‍പിള്ള, സി.എസ് സുജാത, എം. വിജയകുമാര്‍, ജില്ലാ ആക്ടിങ് സെക്രട്ടറി ആര്‍. നാസര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസ്, ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷ അനു ചാക്കോ, എം.എല്‍.എമാരായ ടി.വി രാജേഷ്, സി.കെ നാണു, കോവൂര്‍ കുഞ്ഞുമോന്‍ സംസാരിച്ചു.
ചെന്നിത്തല പാറയ്ക്കാട്ടുകിഴക്കേതില്‍ ശ്രീജിത്ത് വരച്ച വി.എസിന്റെ കാരിക്കേച്ചര്‍ സജി ചെറിയാന്‍ വി. എസിന് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."