HOME
DETAILS

തൃക്കാക്കര നഗരസഭ: വഴിവിളക്ക് അറ്റകുറ്റപ്പണിയുടെ മറവില്‍ കരാറുകാരന്‍ ചോര്‍ത്തുന്നത് ലക്ഷങ്ങള്‍

  
backup
March 22 2017 | 21:03 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3


കാക്കനാട്:  നഗരസഭ പരിധിയില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയുടേയും മറ്റും പേരില്‍ കരാറുകാരന്‍ കൈക്കലാക്കുന്നത് ലക്ഷകണക്കിനു രൂപ. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ കരാറുകാരന് ഭരണ പ്രതിപക്ഷ കൗണ്‍സിലറുടെ കൂടി ഒത്താശയോടെ കരാര്‍ നല്‍കിയത് ടെന്‍ഡര്‍ പോലും ഇല്ലാതെയാണ്. 2013 -14 ല്‍ രണ്ട് മേഖലകളാക്കി തിരിച്ച് ഒന്‍പത് ലക്ഷം രൂപക്ക്  നഗരസഭ കരാര്‍ നല്‍കിയത് തുടര്‍ന്നുള്ള രണ്ട് വര്‍ഷം ഒറ്റയടിക്ക് കരാര്‍ തുക 45 ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു. ക്രമക്കേട് നഗരസഭ ഓഡിറ്റിങ് ചൂണ്ടിക്കാട്ടിയ വര്‍ഷം ടെന്‍ഡര്‍ പോലും ഒഴിവാക്കി നിലവിലുള്ള കരാറു കാരന്‍ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ സ്വന്തമാക്കുകയായിരുന്നു.
അഞ്ച് ലക്ഷം രൂപക്ക് മുകളില്‍ വരുന്ന എല്ലാവിധ പൊതുമരാമത്ത് ജോലികള്‍ക്കും ഇ ടെന്‍ഡര്‍ നിര്‍ബന്ധമാക്കിയിട്ടും കൗണ്‍സിലറുടെ ബിനാമിയായ കരാറുകാരന് നിയമം വഴിമാറി. നഗരസഭ കൗണ്‍സിലിന് ടെന്‍ഡര്‍ നടപടി ഒഴിവാക്കാന്‍ അധികാരമുണ്ടെന്നാണു നഗരസഭ അധികൃതരുടെ വാദം.
അതെസമയം തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, പരിപാലനത്തിന് കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് വരെ ശരാശരി മതിപ്പ് ചെലവ് 15 മുതല്‍ 20 ലക്ഷം രൂപവരെയാണെന്ന് ഇതിന് മുന്‍പ് കരാറെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു സോഡിയം വെപ്പര്‍ വഴിവിളക്കിന് ഒരു വര്‍ഷത്തെ അറ്റകുറ്റപ്പണിക്കും മറ്റും 940 രൂപ മുതല്‍ 980 രൂപവരെയാണ് ടെന്‍ഡറില്‍ കാണിച്ചിരുന്നത്. ടൂബിന് 450 രൂപയും യൂണിറ്റ് കണക്കാക്കി നിരക്ക് നിശ്ചയിച്ചിരിക്കുന്നതില്‍ പലപ്പോഴും പഴയത് ഘടിപ്പിച്ച് പുതിയതിന്റെ വില ഈടാക്കുകയാണ് പതിവ്. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് മാലിന്യമായി പുറന്തള്ളുന്നത് കുറഞ്ഞ നിരക്കില്‍ ലേലം ചെയ്‌തെടുത്താണ് നഗരസഭ പ്രദേശത്ത് പുതിയ ഇലക്ട്രോണിക് സാധനങ്ങളാണെന്ന വ്യാജേന ഫിറ്റ് ചെയ്യുന്നത് എന്നും ആക്ഷേപമുണ്ട്.
രണ്ട് വര്‍ഷം മുമ്പ് വരെ മാറ്റി സ്ഥാപിക്കുന്ന ഇലക്ട്രിക് സാധനങ്ങള്‍ക്ക് ഗ്യാരന്റി നഗരസഭ കരാറില്‍ നിര്‍ദേശിച്ചിരുന്നു. കൗണ്‍സിലറുടെ ബിനാമിയുടെ കാര്യത്തില്‍ ഗാരന്റി ബാധകമല്ല. ഡിവിഷനില്‍ 50 ട്യൂബ് മാറിയിട്ടുണ്ടെങ്കില്‍ കൗണ്‍സിലര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ തുക അനുവദിക്കാറാണ് പതിവ് . ഡബിള്‍ ട്യൂബില്‍ ഒരെണ്ണം മാറിയാലും രണ്ടെണ്ണം മാറിയതായി രേഖയുണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. ടെന്‍ഡര്‍ ഒഴിവാക്കി നിലവിലുള്ള കാരാറുകാരന് വഴിവിളക്കുകളുടെ കരാര്‍ വീണ്ടും നല്‍കുന്നതിനെതിരെ ഇലക്ട്രിക് കോണ്‍ട്രാക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago