പിണറായി സര്‍ക്കാര്‍ കേരളത്തെ സെല്‍ഭരണത്തിലേക്ക് നയിക്കുന്നു: എം.എം ഹസന്
മാന്നാര്‍ : 1957ലെ ഇ.എം.എസ് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുംവിധം കുപ്രസിദ്ധ 'സെല്‍ഭരണത്തിലേക്ക്' പിണറായി സര്‍ക്കാര്‍ നീങ്ങുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്.
അലിന്‍ഡ് സ്വിച്ച്ഗിയര്‍ എംപ്ലോയിസ് അസോസിയേഷന് സ്പെഷ്യല്‍ കന്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലിസിനെയും പൊലിസ് സ്റ്റേഷനുകളെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാക്കി നിയമം കൈയിലെടുക്കുന്ന സി.പി.എമ്മിന്റെ തെറ്റായ സമീപനമാണ് നിയമവാഴ്ചയുടെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണം. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതോടൊപ്പം അവര്‍ക്ക് സമാധാനജീവിതം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്ലത്തീഫ് അധ്യക്ഷനായി. അലിന്‍ഡില്‍ നിന്നും വിരമിക്കുന്ന ബാബുവിനെ അസോസിയേഷന് സെക്രട്ടറി സണ്ണി കോവിലകം ഹാരാര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."