HOME
DETAILS
MAL
പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് റിമാന്‍ഡില്‍
backup
March 22 2017 | 21:03 PM
അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ അറക്കല്‍ വീട്ടില്‍ ഉമ്മച്ചന്റെ മകന്‍ ബിനു (30 ) നെയാണ് അമ്പലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി അയല്‍ വാസിയായ പതിനേഴുകാരിയെ ഇയാള്‍ നിരവധി തവണ പീഡനത്തിന് ഇരയാക്കുകയും പിന്നീട് പെണ്‍കുട്ടിയെ ഒഴിവാക്കാനും ഉപദ്രവിക്കാനും തുടങ്ങിയതോടെയാണ് പെണ്‍കുട്ടി പുന്നപ്ര പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."