കേരള മത്സ്യബന്ധന തൊഴിലാളി യൂനിയന്‍ പ്രതിഷേധ ധര്‍ണ നടത്തി
അരൂര്‍: കേരള മത്സ്യബന്ധനത്തൊഴിലാളി യൂനിയന്‍ എഴുപുന്ന കൃഷിഭവന്റെ മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഫാ. പ്രശാന്ത് പലക്കാപ്പിള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.പ്രതാപന്‍ അധ്യക്ഷനായി.
സര്‍ക്കാര്‍ നയമായ ഒരു നെല്ല്, ഒരു മീന്‍ കര്‍ശനമായി നടപ്പിലാക്കുക, നെല്‍കൃഷി സമയത്ത് പാടശേഖരങ്ങളില്‍ മത്സ്യകൃഷിക്കായി കൃഷി വകുപ്പ് അനുമതി നല്‍കരുത്, മത്സ്യ വിളവെടുപ്പിനു ശേഷം പടശേഖരങ്ങളിലെ ഉപ്പുവെള്ളം വറ്റിക്കുക, പരിസ്ഥിതി മലിനീകരണം തടയുക, പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികളുടെ തൊഴിലവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
പട്ടണക്കാട് ബ്ലോക്കിന്റെ കീഴിലുള്ള പൊക്കാളി പാടശേഖരങ്ങളില്‍ സര്‍ക്കാര്‍ നയമായ ഒരു നെല്ല്, ഒരു മീന്‍ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ഇതിനു വിപരീതമായി ചില പാടരേഖര ഉടമകള്‍ നെല്‍ക്കൃഷി സീസണിലും ചെമ്മീന്‍ കൃഷി നടത്തി വരുന്നു. കൃഷി വകുപ്പിന്റെ ഒത്താശയോടെ കൃഷിക്കായുള്ള ആനുകൂല്യങ്ങള്‍ തരപ്പെടുത്തി കൊണ്ട് കൃഷിനിലം ആഴത്തില്‍ കുഴിച്ച് ചെമ്മീന്‍ കൃഷിക്ക് മാത്രം ഉപകരിക്കുന്ന രീതിയില്‍ മാറ്റുന്ന പ്രവണതയാണ് നടന്നുവരുന്നത്.
നാടിന്റെ ആരോഗ്യകരമായ നിലനില്‍പിന് മുഴുവന്‍ സമയം ഉപ്പുവെള്ളം വറ്റിച്ച് ശുദ്ധജല സ്രോതസായി മാറ്റണമെന്ന് യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പൊക്കാളി സംരക്ഷണ സമിതി ജനറല്‍ കന്‍വീനര്‍ ഫ്രാന്‍സീസ് കളത്തുങ്കല്‍, പി.ആര്‍ സതീശന്‍, എന്‍.കെ ശശികുമാര്‍, കെ. പ്രതാപന്‍, എം.കെ വിജയന്‍, സി. കെ.തിലകന്‍, പി.എ മാനുവല്‍, സി.എം മുരളി, വര്‍ഗീസ്‌കുട്ടി, സി.വി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."