HOME
DETAILS
MAL
മദ്‌റസ അധ്യാപകന്റെ കൊലപാതകം; എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധിച്ചു
backup
March 22 2017 | 21:03 PM
ആലപ്പുഴ: കാസര്‍കോട് മദ്‌റസഅധ്യാപകന്‍ വെട്ടേറ്റ് മരിച്ചസംഭവം നാടിന്റെ മതേതര സൗഹാര്‍ദത്തിനേറ്റ കനത്ത ആഘാതമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖലാ രക്ഷാധികാരി പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, പ്രസിഡന്റ് പി.ജെ അഷ്‌റഫ് ലബ്ബാ ദാരിമി, ജനറല്‍ സെക്രട്ടറി എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, ട്രഷറര്‍ അമീര്‍ കുഞ്ഞുമോന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
യാതൊരു പ്രകോപനവുമില്ലാതെയാണ് നിരപരാധിയായ ഒരാളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളില്‍ ഭീതി വളര്‍ത്താനാണ് അക്രമകാരികള്‍ ശ്രമിക്കുന്നത്.
വര്‍ഗീയ ധ്രുവീകരണത്തിലൂടെ പരസ്പര സൗഹാര്‍ദ്ധവും ഐക്യവും തകര്‍ക്കുവാനുള്ള ഇത്തരം ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."