യു എ ഇ യില്‍ ഉന്നത ജോലിക്കാര്‍ക്കും നിക്ഷേപകര്‍ക്കും പത്തു വര്‍ഷത്തേക്കുള്ള താമസ വിസ നല്‍കും
റിയാദ്: യു എ ഇ യില്‍ ഉന്നത ജോലിക്കാര്‍ക്കും നിക്ഷേപകര്‍ക്കും പത്തു വര്‍ഷത്തേക്കുള്ള താമസ രേഖ നല്‍കുന്ന സംവിധാനം നടപ്പാക്കാന്‍ തീരുമാനം. ഇവര്‍ക്കൊപ്പം കുടുംബങ്ങള്‍ക്കും ഇത്രയും നീണ്ട കാലയളവില്‍ ഇവിടെ കഴിയാനുള്ള താമസ രേഖയാണ് നല്‍കുന്നത്. യു.എ.ഇ ക്യാബിനറ്റാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. നിലവില്‍ രണ്ടും മൂന്നും വര്‍ഷത്തെ വിസകളാണ് നല്‍കിയിരുന്നത്. ഇതാണ് പത്ത് വര്‍ഷം വരെ നീട്ടാവുന്ന രീതിയിലേക്ക് മാറ്റിയത്.
കോര്‍പറേറ്റ് നിക്ഷേപകര്‍, വിദഗ്ധ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അവരുടെ കുടുംബം എന്നിവരടങ്ങുന്ന ഉന്നത ജോലിക്കാര്‍ക്കാണ് 10 വര്‍ഷത്തെ വിസ നല്‍കുക. ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികളും ഈ താമസവിസക്ക് അര്‍ഹരാണ്. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ചയാണ് പുതിയ നിയമത്തിനു അംഗീകാരം നല്‍കിയത്.
മികച്ച പ്രതിഭകളുടെ ആഗോള കേന്ദ്രമായും രാജ്യാന്തര നിക്ഷേപകരുടെ സ്ഥിരം താവളമാണ് രാജ്യത്തെ നില നിര്‍ത്തുന്നതിനുമാണ് യു എ ഇ വിസാ ചട്ടങ്ങളില്‍ കാതലായ മാറ്റം വരുത്തിയത്. പുതിയ ദീര്‍ഘ കാല വിസ നടപ്പിലാക്കാനും ഇത് സംബന്ധിച്ച വിശദമായ പഠനം നടത്തി ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാമ്പത്തിക ധനകാര്യ മന്ത്രാലയത്തോട് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."