സെന്‍കുമാര്‍ അവധി വീണ്ടും നീട്ടി
തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍നിന്നു നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എം.ഡി സ്ഥാനം ഏറ്റെടുക്കാതെ അവധിയില്‍ പ്രവേശിച്ച ഡി.ജി.പി സെന്‍കുമാര്‍ അവധി വീണ്ടും നീട്ടി.
ആദ്യം മൂന്നു ദിവസത്തെ അവധിക്കായിരുന്നു അപേക്ഷിച്ചത്. തുടര്‍ന്നു സ്ഥലംമാറ്റത്തിനെതിരേ സെന്‍ട്രല്‍ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച അദ്ദേഹം, അവധി ഒരു മാസത്തേക്കു നീട്ടുകയായിരുന്നു. ഈ മാസം 24നു സെന്‍കുമാറിന്റെ പരാതിയില്‍ വാദംകേട്ട സി.എ.ടി, കേസ് അടുത്തമാസം ഒന്നിനു പരിഗണിക്കുന്നതിനായി മാറ്റി. വാദത്തിനിടെ സെന്‍കുമാറിന്റെ വാദത്തെ കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലംമാറ്റാന്‍ അധികാരമുണ്ടെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
അടുത്ത ഒന്നിനു കേസ് പരിഗണിക്കുന്നതു കണക്കിലെടുത്താണ് സെന്‍കുമാര്‍ അവധി നീട്ടിയതെന്നാണ് വിവരം. സി.എ.ടിയില്‍നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ അദ്ദേഹം നീണ്ട അവധിയില്‍ പ്രവേശിക്കാനിടയുണ്ടെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."