നിരാലംബയായ വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ പാട്ട് വണ്ടിയുമായി യുവാക്കള്‍
മരട്: രോഗിയും നിരാലംബയുമായ വീട്ടമ്മക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ പാട്ടു വണ്ടിയുമായി യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധേയമായി.മാരകമായ രോഗവും അതിന്റെ ചികിത്സയെ തുടര്‍ന്ന് വലിയ സാമ്പത്തികഭാരവുമായി ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിയുന്ന മരട് പുളിക്കത്തറ വനജയ്ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിനായി ധനശേഖരണത്തിനായാണ് യുവാക്കള്‍ വേറിട്ട രീതിയായി പ്രവര്‍ത്തനനിരതമായത്. മരട് വളന്തകാട് ബോട്ട് ക്ലബ്ബും ജനകീയ സമിതിയും ചേന്ന് നടപ്പിലാക്കുന്ന 'പത്തു രൂപയ്ക്ക് വനജയെക്കാരു വീട്' എന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായ നാടന്‍ പാട്ട് കലാകാരന്മാരായ യുവാക്കളാണ് പാട്ടു വണ്ടി യാത്ര തുടങ്ങിയത്.
സുധി നെട്ടൂരിന്റെ നേതൃത്വത്തില്‍ ഏഴ് വയസുകാരി വൈഗ മോള്‍ ഉള്‍പ്പെട്ട പാണ്ഡവാസ് കൊച്ചി എന്ന നാടന്‍ പാട്ടുസംഘമാണ് തെരുവോരങ്ങളില്‍ പാട്ടു പാടി സഹായ നിധിയിലേക്ക് ധനസമാഹരണത്തിനിറങ്ങിയത് മാതൃകയായത്. പാട്ടു വണ്ടി യാത്ര മരട് കൊട്ടാരം കവലയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനില സിബിഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ പാപ്പന, ദിഷ പ്രതാപന്‍, സുജാത ശിശുപാലന്‍, കെ.എ ദേവസി, അജിത നന്ദകുമാര്‍, ജിന്‍സണ്‍ പീറ്റര്‍, എം.വി ഉല്ലാസ്, എ.എം മുഹമ്മദ്, ,പി.ബി ദിവാകരന്‍, പി.വി ഭരതന്‍, പി.ഡി ശരത്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."