HOME
DETAILS
MAL
ബീഫ് കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചു ഗോസംരക്ഷണസേനാ പ്രവര്‍ത്തകര്‍ രണ്ടു പേരെ മര്‍ദിച്ചു
backup
June 28 2016 | 15:06 PM
ന്യൂഡല്‍ഹി: ബീഫ് കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചു ഹരിയാനയില്‍ ഗോസംരക്ഷണസേനാ പ്രവര്‍ത്തകര്‍ രണ്ടു പേരെ മര്‍ദിച്ചു. മര്‍ദനത്തിനു ശേഷം ചാണകവും പശു മൂത്രവും കഴിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പു നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.
ഹരിയാനയിലെ മെവാതില്നിന്നു ഡല്‍ഹിയിലേക്ക് 700 കിലോഗ്രാം ബീഫ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു തങ്ങളുടെ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തിയെന്നും അതിലുണ്ടായിരുന്ന റിസ്വാന്, മുഖ്തിയാര്‍ എന്നിവരെ പഞ്ചഗവ്യം (ചാണകം, മൂത്രം, പാല്, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതം) കഴിപ്പിച്ചെന്നും ഗുഡ്ഗാവ് ഗോ രക്ഷക് ദള്‍ അധ്യക്ഷന്‍ ധര്‍മേന്ദ്ര യാദവ് പറഞ്ഞു. കുണ്ട്ലി-മനേസാര്പല്വാല് എക്സ്പ്രസ്വേയില് ജൂണ്‍ പത്തിനാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."