'സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നാലുവരിപ്പാതയാക്കണം'
കാക്കനാട് : സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമായി തൃക്കാക്കര ഭാരതമാത കോളജ് മുതല്‍ ഇരുമ്പനം വരെ നാല്‌വരി പാത നിര്‍മിക്കണമെന്ന് കാക്കനാട് സിവില്‍ ലൈന്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം അഞ്ച് സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ മേഖലകളിലുണ്ടായ വിവിധ അപകടങ്ങളില്‍ അഞ്ചില്‍പ്പരം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
കാക്കനാട് ബാഡ്മിന്റന്‍ ക്വാര്‍ട്ടില്‍ നടന്ന യോഗത്തില്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.കെ.സുനില്‍ നാഥ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ഡി.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ അധ്യക്ഷ എം.ടി.ഓമന ഡയറക്ടറി പ്രകാശനം നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ശോശാമ്മ ചെറിയാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡയറക്ടറി കുറ്റമറ്റ രീതിയില്‍ തയ്യാറാക്കിയ കെ.കെ.ആനന്ദന്‍, ടി.കെ.രാധാമണി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി എന്‍.കെ.സജീവന്‍ റിപ്പാര്‍ട്ട് അവതരിപ്പിച്ചു. ട്രാക് പ്രസിഡന്റ് എം.എസ്.അനില്‍ കുമാര്‍, വി.ടി.ഹരിദാസ്, കൗണ്‍സിലര്‍ ലിജി സുരേഷ്, രാധ ധനപാലന്‍, ടി.എം.തങ്കപ്പന്‍, ശോഭ ബാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വി.ഡി.സുരേഷ് (രക്ഷാധികാരി), ടി.എം.തങ്കപ്പന്‍(പ്രസിഡന്റ്), വി.ടി.ഹരിദാസന്‍, പി.കെ.സുനില്‍ നാഥ് (വൈസ് പ്രസിഡന്റുമാര്‍), എന്‍.ആര്‍.അശോകന്‍ (സെക്രട്ടറി), രാധ ധനപാലന്‍, കെ.എസ്.നന്ദകുമാര്‍( ജോയിന്റ് സെക്രട്ടറിമാര്‍), ശോഭ ബാലന്‍ (ഖജാന്‍ജി) എന്നിവര്‍ ഉള്‍പ്പെടുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."