റിസോഴ്‌സ് അധ്യാപക നിയമനം വൈകുന്നു; ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം പ്രതിസന്ധിയില്‍
കൂത്താട്ടുകുളം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്‌സ് അധ്യാപക നിയമനം വൈകുന്നതില്‍ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ആശങ്കയില്‍. കേന്ദ്ര സര്‍ക്കാര്‍ എസ്. എസ്.എ, ആര്‍.എം.എസ്.എ പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതി രൂപീകരിച്ചെങ്കിലും, കേരളത്തില്‍ പദ്ധതി തുടങ്ങാന്‍ താമസിക്കുന്നതാണ് കരാര്‍ അധ്യാപക നിയമനം വൈകാന്‍ കാരണമാകുന്നത്.
അധ്യാപക ശമ്പളത്തിനും ,കുട്ടികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ക്കുമായി 102 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന രണ്ട് പ്രോജക്ടുകളും ഒന്നായെങ്കിലും, സംസ്ഥാന പ്രൊജക്ട് ഡയറക്ടറെ നിയമിക്കുന്നതിനോ, കരാര്‍ അധ്യാപക നിയമിക്കുന്നതിനോ നടപടിയായിട്ടില്ല.
എസ്.എസ്.എ പദ്ധതിയിലും, ആര്‍.എം.എസ്. എ പദ്ധതിയിലുമായി 2100 അധ്യാപകരാണ് നിയമനം കാത്തു കഴിയുന്നത്. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലായി ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികളാണ് ഭിന്നശേഷിക്കാരായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."