HOME
DETAILS
MAL
സഊദിയില്‍ 17 ലക്ഷത്തിലധികം മയക്കുമരുന്നു ഗുളികകള്‍ പിടികൂടി
backup
June 28 2016 | 16:06 PM
റിയാദ്: രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിലധികം നിരോധിത മയക്കുമരുന്ന് ഗുളികകള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു .വിപണിയില്‍ വന്‍ വിലയുള്ള ഗുളികകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
മറ്റു വസ്തുക്കള്‍ കയറ്റി വരികയായിരുന്ന ട്രക്കില്‍ ഒളിപ്പിച്ച നിലയിലാണ് ഇത്രയും ഗുളികകള്‍ പിടി കൂടിയത് .
കടത്താന്‍ ശ്രമിച്ചവരെ പിടികൂടി പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍ .കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ എടുത്തതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."