ജോലി സാധ്യതയുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ യുവാക്കള്‍ തയാറാകണമെന്ന്: ടി.എ അഹമ്മദ് കബീര്‍
ആലുവ: കേവലം ബിരുദങ്ങള്‍ക്കപ്പുറം ജോലി സാധ്യതയുള്ള കോഴ്സുക്കള് തെരഞ്ഞെടുക്കാന്‍ യുവജനങ്ങള്‍ തയ്യാറാകണമെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. മികവുറ്റ യുവതലമുറയാണ് രാജ്യത്തിന്റെ സമ്പത്ത് പ്രവര്ത്തനമേഖലയിലെല്ലാം പരമാവധി കഴിവ് പുറത്തെടുത്ത് ഉന്നത വിജയം നേടുന്നവര്‍ രാജ്യത്തിന് വലിയ സംഭാവനയാണ് നല്‍കുന്നത്. ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി നേടിയ സ്വാതന്ത്രം സംരക്ഷിക്കാന്‍ യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അഹമ്മദ് കബീര്‍ ആവശ്യപ്പെട്ടു.
ആലുവ താലൂക്ക് ജമാ അത്ത് യൂത്ത് കൗണ്‍സില്‍ മഹനാമി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രചോദനം 2018 വിദ്യാഭ്യാസ പുരസ്ക്കാര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .യൂത്ത് കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റെ പി.എം നാദിര്‍ഷ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നാസര്‍ മുട്ടത്തില്‍ സ്വാഗതവും ട്രഷറര്‍ നസീര്‍ കൊടികുത്തുമല നന്ദിയും പറഞ്ഞു.
ആലുവ എം.എല്‍.എ അന്‍വര്‍സാദത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ അഡ്വ: അബ്ദുള്‍ മുത്തലിബ് ,എഫ് ഐ ടി ചെയര്മാന് ടി.കെ മോഹനന് എന്നിവര്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.
ഡോ. ജുനൈദ് റഹ് മാന്‍ എം കെ എ ലത്തീഫ് , കെ കെ അബ്ദുള്ള ,ഉസ്മാന് തോലക്കര ,അഡ്വ: സി.കെ സെയ്തുമുഹമ്മദലി ,കെ.എം കുഞ്ഞുമോന് ,എന്‍ വി സി അഹമ്മദ് ,എം എ അലി ,ഡോ അബ്ബാസ് ഹാജി ,കെരീം ഹാജി ജലാലിയ ,ഹൈദ്രോസ് കാരോത്തുക്കുഴി, കെ എം എ ജലീല്‍ ,കെ എം അബ്ദള്‍ കാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."