കല്ബുര്ഗിയിലേത് ആത്മഹത്യാ ശ്രമമെന്ന് സര്‍വകലാശാല
ബംഗളൂരു: കല്‍ബുര്‍ഗി അല്‍ഖമര്‍ നഴ്സിങ് കോളജില്‍ വിദ്യാര്‍ഥിനി റാഗിങ്ങിനിരയായി എന്നതു ശരിയല്ലെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച സര്‍വകലാശാലാ സമിതി. കോളജിനെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് സമിതി തയാറാക്കിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല രണ്ടംഗ സമിതിയെയാണ് നിയോഗിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. സര്‍വകലാശാല വി.സിക്കുമുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് കൈമാറും.
മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശരണ്‍പ്രകാശ് പാട്ടീലിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയത്.
എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് റാഗിങിന് വിധേയയായി ആശുപത്രിയില്‍ കഴിയുന്ന അശ്വതിയുടെ ബന്ധുക്കള്‍ തള്ളി. അന്വേഷണം വഴിതെറ്റിക്കാനാണ് ഇതെന്നും കോളജ് അധികൃതരും കര്‍ണാടക പൊലിസും തമ്മില്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വീട്ടില്‍ ഒരുതരത്തിലുള്ള കുടംബപ്രശ്നങ്ങളും ഇല്ലെന്ന് കുട്ടിയുടെ അമ്മാവന് ചന്ദ്രന് പറഞ്ഞു. അശ്വതി കേരള പൊലിസിന് നല്കിയ അതേമൊഴിയാണ് കര്‍ണാടക പൊലിസിനും നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."