കൃഷി ഓഫിസര്‍മാരുടെ താല്കാലിക നിയമനം പി.എസ്.സി ഇന്റര്‍വ്യൂ പ്രതീക്ഷിക്കുന്നത് നൂറ് കണക്കിന് പേര്
ആനക്കര: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇപ്പോള്‍ 178 കൃഷി ഓഫിസര്‍മാരുടെ സ്ഥിര ഒഴിവുണ്ട്. എന്നാല്‍ ഇപ്പോള്‍ മഴയില്ലാത്ത സാഹചര്യത്തില്‍ നെല്‍കൃഷി അടക്കം നശിച്ച കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കേണ്ട അവസ്ഥയില്‍ കൃഷി ഓഫിസുകളില്‍ ഉദ്യോഗസ്ഥരില്ലാത്തത് കര്‍ഷകരെ വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥിരം നിയമനം നടത്താതെ രണ്ട് മാസത്തേക്ക് എംപ്ലോയ്മെന്റ് എക്സിചേഞ്ച് വഴി താല്കാലിക നിയമനം നടത്തിയത്.
പാലക്കാട് ജില്ലയില്‍ മാത്രം 35 കൃഷി ഓഫിസര്‍മാരുടെ ഒഴിവുണ്ട്. അതില്‍ ആനക്കര, പട്ടിത്തറ ഉള്‍പ്പെടെ കൃഷി ഭവനുകളും പെടും. എന്നാല്‍ കൃഷി ഓഫിസര്‍മാരുടെ ഒഴുവിലേക്ക് ബി.എസ്.സി അഗ്രികള്‍ച്ചര്‍ ബിരുദം നേടി പി.എസ്.സി കഴിഞ്ഞ് കാത്തിരിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ രണ്ട് മാസത്തിനകം. ഇതിന്റെ ഇന്റര്‍വ്യു നടക്കുമെന്നാണ് പറയുന്നത്. ഇന്റര്‍വ്യു കഴിയുന്നതോടെ മുഴുവന്‍ ഒഴിവിലേക്കും നിയമം നടക്കുമെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."