മഴക്കാല പൂര്‍വ പ്രവര്‍ത്തന യോഗം 23ന്
കടുത്തുരുത്തി: മഴക്കാല പൂര്വപ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കുന്നതിനും ഇതുവരെ നടത്തിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ഭാവി നടപടികള്‍ തീരുമാനിച്ച് നടപ്പാക്കുന്നതിനുംവേണ്ടി കടുത്തുരുത്തി അസംബ്ലി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വിളിച്ച് ചേര്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സംയുക്തയോഗം 23ന് ഉച്ചകഴിഞ്ഞ്മൂന്നിന്് കടുത്തുരുത്തി കടപ്പൂരാന്‍ ആഡിറ്റോറിയത്തില്‍ ചേരുമെന്ന് അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
പരിസരശുചിത്വം ഉറപ്പ് വരുത്താനും രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനും എല്ലാ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചുകൊണ്ട് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ജനുവരി മാസം മുതല്‍ നടത്തിവരുന്ന ആരോഗ്യ സംരക്ഷണ യജ്ഞത്തിന്റെ പുരോഗതി യോഗത്തില്‍ വിലയിരുത്തുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. ഇതോടൊപ്പം ഓരോ ആശുപത്രിയുടെയും കീഴില്‍ നടത്തിയിട്ടുളള ഡെങ്കി പ്രതിരോധപ്രവര്‍ത്തനങ്ങളും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിപ വൈറസ് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യം ഗൗരവമായി കണക്കിലെടുത്ത് പ്രാദേശികമായി സ്വീകരിക്കാവുന്ന ജാഗ്രതാ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
കടുത്തുരുത്തി മണ്ഡലത്തിന്റെ കീഴില്‍ വരുന്ന 11 പഞ്ചായത്തുകളുടെ പ്രസിഡന്റ്-വൈസ് പ്രസിഡന്റ് - ആരോഗ്യ സ്റ്റാന്റിങ്് കമ്മറ്റി ചെയര്മാന്മാര്, ജില്ലാ-ബ്ലോക്ക് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാരും ബന്ധപ്പെട്ട എല്ലാ ഡോക്ടര്‍മാരും, വിവിധ വകുപ്പ് അധികൃതരും യോഗത്തില്‍ പങ്കെടുക്കുന്നതാണ്. കോട്ടയം ഡെപ്യൂട്ടി ഡി.എം.ഒ ഡോ കെ.ആര്.രാജന് ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി യോഗത്തില്‍ പങ്കെടുക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."