ദലിത് സമൂഹത്തിന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു: തിരുവഞ്ചൂര്‍
കോട്ടയം: രാജ്യത്തെ പട്ടിക ജാതി- പട്ടിക വര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന ദലിത് സമൂഹത്തിന്റെ മൗലികാവകാശങ്ങള്‍ നിരന്തരമായി ലംഘിക്കപ്പെടുകയാണെന്നും സുപ്രിം കോടതി പോലും ഏകപക്ഷീയമായി വിധി പ്രസ്താവം നടത്തി ദലിത് ജനതയെ രണ്ടു തരം പൗരന്മാരായി ചിത്രീകരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ദലിത് അതിക്രമം തടയല്‍ നിയമം ഭേദഗതി ചെയ്യരുതെന്നാവശ്യപ്പെട്ട് ദലിത് ലീഗ് രാഷ്ട്രപതിക്ക് നല്‍കുന്ന ഭീമ ഹരജിയുടെ ഒപ്പുശേഖരണം ജില്ലാ തല ഉദ്ഘാടനം ഗാന്ധി സ്‌ക്വയറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനങ്ങള്‍ക്കുമുള്ള അവകാശം ദലിതര്‍ക്കും ഉറപ്പുവരുത്താന്‍ അധികാരികള്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദലിത് ലീഗ് ജില്ലാ പ്രസിഡന്റ് വി.ബാബു അധ്യക്ഷനായി.
ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമന്‍ പുതിയാത്ത്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എസ് ബഷീര്‍, വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍ കെ മേത്തര്‍, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്കുട്ടി, എസ്.റ്റി.യു ജില്ലാ പ്രസിഡന്റ് അസീസ് കുമാരനല്ലൂര്‍, ജനറല്‍ സെക്രട്ടറി കെ.എസ് ഹലീല്‍ റഹ്മാന്‍, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഡോ.മഹ്മൂദാ ബീഗം, എ.സി തങ്കസ്വാമി, സക്കീര്‍ ചെങ്ങലപ്പള്ളി, അബ്ദുള്‍ സലാം, എ.എ ലത്തീഫ്, ഫാറൂഖ് പാലപ്പറമ്പില്‍, മുഹമ്മദ് റഫീഖ്, മോഹന്‍ദാസ്, സോമന്‍ അമ്പലക്കടവ്, വി.ഒ ഷാഹുല്‍ ഹമീദ്, ഷേര്‍ളി രവീന്ദ്രന്‍, അന്‍സാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."