വെക്കേഷന്‍ ദര്‍സുകള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും
പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസ്സിന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വെക്കേഷന്‍ ദര്‍സുകള്‍ ഏപ്രില്‍ മൂന്നിനു തുടങ്ങും. ഏഴാംതരം പാസായ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന നാല്‍പതു ദിവസത്തെ കോഴ്‌സില്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് പഠനവും ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഗഹനമായ പഠനങ്ങളും ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ചയും നടത്താന്‍ അവസരമുണ്ടാകും.
ഇത്തരത്തില്‍ ജില്ലയില്‍ 20 ദര്‍സുകള്‍ ആരംഭിക്കാന്‍ ഇതുസംബന്ധിച്ച് കരിമ്പ എച്ച്.ഐ.എസ് ഹാളില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
കോഴ്‌സുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ 9645163369, 9447071790, 9847018677 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി വല്ലപ്പുഴ അധ്യക്ഷനായി. ജി.എം സ്വലാഹുദീന്‍ ഫൈസി, സി. മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍, സ്വാലിഹ് ഫൈസി കുളപ്പറമ്പ്, ഹക്കീം ഫൈസി തുപ്പനാട്, അബൂബക്കര്‍ ഫൈസി പള്ളിക്കുന്ന്, അബുസ്വാലിഹ് അന്‍വരി ചളവറ, ഷറഫുദ്ധീന്‍ അന്‍വരി അമ്പംകുന്ന്, കെ.ടി സക്കീര്‍ ഹുസൈന്‍ ദാരിമി ഇരുമ്പാലശ്ശേരി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
സി. മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും അശ്‌റഫ് ഫൈസി കുന്തിപ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."