'സ്പര്‍ശം 2018' റമദാന്‍ റിലീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു
മുതലക്കോടം: റമദാന്‍ റിലീഫ് പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു നല്‍കുന്നത് ഇസ്‌ലാമിന്റെ കാരുണ്യത്തിന്റെ സന്ദേശമാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി.എം സലിം പറഞ്ഞു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലും ശറഫിയ കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ച സ്പര്‍ശം 2018 റമദാന്‍ റിലീഫ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കെ.എം.സി.സി പോലുള്ള പ്രവാസ സംഘടനകളും ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലും നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
റ്റി.എച്ച് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാളിയാര്‍ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് ഇമാം ഇസ്മായില്‍ മൗലവി പാലമല പ്രാര്‍ത്ഥനയും ഉദ്‌ബോധന പ്രഭാഷണവും നടത്തി.
എസ്.റ്റി.യു ജില്ലാ പ്രസിഡന്റ് കെ.എം സലിം, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി എം പി സലിം, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഡ്വ. സി കെ ജാഫര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച് സുധീര്‍, എം.എസ് .എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഹിന്‍ഷാ, നേതാക്കളായ വി.എം ജലീല്‍, പി ഇ നൗഷാദ് , കെ എം അജ്‌നാസ്, കെ ബി അസീസ്, പി ഇ ബഷീര്‍, ഷംസ് മരവെട്ടിയ്ക്കല്‍, പി കെ ലത്തീഫ്, പി കെ അനസ്, റഷാദ് വെട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."