തൊഴിലാളികളുമായി പോയ ജീപ്പ് കയറ്റം കയറുന്നതിനിടെ തലകീഴായി മറിഞ്ഞു
നെടുങ്കണ്ടം: ഏലത്തോട്ടത്തിലേക്കു തൊഴിലാളികളുമായി എത്തിയ ജീപ്പ് കയറ്റം കയറുന്നതിനിടെ മുന്‍വശത്തെ ടയറുകള്‍ പൊങ്ങി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഒന്‍പത് തോട്ടം തൊഴിലാളി സ്ത്രീകള്‍ക്ക് പരുക്കേറ്റു. തമിഴ്നാട് ചിന്നമന്നൂര്‍ സ്വദേശിനികളായ സുന്ദരി(32), ദേവവര്ഷിനി(13), സരസ്വതി(18), സൂര്യ(34), ഗോമതി(38), രാജേശ്വരി(54), സരസ്വതി(27), ഭൂപതി(33), റോജ(35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ എട്ടിനു നെടുങ്കണ്ടം ദേവഗിരിയ്ക്ക് സമീപമാണ് അപകടം.
അപകടം നടന്നയുടന്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തി ജീപ്പിനുള്ളില്‍ കുടുങ്ങിയ തോട്ടം തൊഴിലാളികളെ പുറത്തെടുത്ത് നെടുങ്കണ്ടം താലൂക്കാശുപത്രിയിലെത്തിച്ചു. അപകടത്തില്‍ രാജേശ്വരിയുടെ നട്ടെല്ലിനു പരുക്കേറ്റു. വാഹനം ഓടിച്ച ഡ്രൈവര്‍ക്ക് പരുക്കില്ല. ദേവഗിരിയ്ക്ക് സമീപമുള്ള ഏലത്തോട്ടത്തിലേക്കു എത്തിയ തൊഴിലാളി സ്ത്രീകളാണ് അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് റോഡിലൂടെ കയറ്റം കയറുന്നതിനിടെ മുന്‍വശത്തെ ടയറുകള്‍ പൊങ്ങിയതിനെ തുടര്‍ന്ന വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നെന്ന് വാഹനത്തിലുണ്ടായിരുന്ന തൊഴിലാളി സ്ത്രീകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."